COVID 19Latest NewsKeralaNattuvarthaNews

കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കാത്തതിന് കാരണങ്ങൾ ഇവ; വ്യക്തമാക്കി മുഖ്യമന്ത്രി

ഈ അവസരത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ നിയന്ത്രണാതീതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിക്കാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗികളുടെ എണ്ണം ഉയരുമെന്നും അത് മരണസംഖ്യ ഉയരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെ രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായെങ്കിൽ മാത്രമേ അണ്‍ലോക്കിന്‍റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കാൻ കഴിയു എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒഴിവാക്കുന്നതിന് വേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും മുഖ്യമന്ത്രി വ്യക്തമാക്കി.

തുടര്‍ച്ചയായ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലും താഴെ എത്തണം ഐ.സി.യു ബെഡുകളുടെ ഉപയോഗം 60 ശതമാനത്തിലും താഴെഎത്തുകയും വേണം. നിലവില്‍ രോഗബാധിതരായവരുടെയും പുതുതായി രോഗബാധിതരാകുന്നവരുടെയും എണ്ണത്തിൽ തുടര്‍ച്ചയായ ഏഴു ദിവസങ്ങളിൽ കുറവുണ്ടാകണം എന്നിങ്ങനെയാണ് അൺലോക്ക് മാനദണ്ഡങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു ബെഡുകളുടെ 70 ശതമാനത്തിലധികം ഉപയോഗത്തിലാണ്. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്. ഈ അവസരത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കിയാല്‍ രോഗവ്യാപനം കൂടുതല്‍ നിയന്ത്രണാതീതമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന് ഉള്‍ക്കൊള്ളാവുന്നതിൽ അധികം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മരണ സംഖ്യ വർധിക്കുന്നതിനും ഇടയാകുമെന്നും, അത്തരത്തില്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നത് തടയുന്നതിനായാണ് ലോക്ക്ഡൗൺ തുടരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button