കൊല്ലം: മുന്‍ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍ രാഷ്ട്രീയ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പാര്‍ട്ടിയില്‍നിന്ന് അവധി ആവശ്യപ്പെട്ടതെന്നും അതിന് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന വ്യാഖ്യാനം ശരിയല്ലെന്നും ഷിബു ബേബിജോണ്‍ പ്രതികരിച്ചു.
പാര്‍ട്ടി അവധി അനുവദിച്ചിട്ടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം വിനിയോഗിക്കേണ്ട ആവശ്യമുണ്ട്. പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായിരിക്കെ, കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയിലുള്പ്പെടെയുള്ള ഇടങ്ങളിൽ ആര്.എസ്.പിക്കുണ്ടായ പരാജയത്തെതുടര്‍ന്ന് പാര്‍ട്ടിക്കുള്ളിൽ ഭിന്നത ഉയരുകയാണ്. ഈ പശ്ചാത്തലത്തിലാണ് അവധിയെടുക്കലെന്നാണ് സൂചന. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റെന്നത് കൊണ്ടുമാത്രം മുന്നണിവിടുന്നത് ശരിയല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മരുമകനെയും പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെയും മന്ത്രിമാരാക്കാന്‍ സി.പി.എം തീരുമാനിച്ചപ്പോള്‍ ഒരു അപശബ്ദവുമുണ്ടായില്ല. ഇത്തരത്തിെലാന്ന് യു.ഡി.എഫിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിഎന്നും ഷിബു ബേബി ജോൺ ചോദിച്ചു
Post Your Comments