Latest NewsNewsIndia

സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം

ഓക്‌സിജന്റെ സഹായത്തോടെയാണ് അസം ഖാന്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവും രാംപൂര്‍ എംപിയുമായ അസം ഖാന്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ഓക്‌സിജന്റെ സഹായത്തോടെയാണ് അസം ഖാന്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read: പണി തീരാത്ത കെട്ടിടം തിടുക്കത്തിൽ ഉദ്ഘാടനം നടത്തി ; പത്തുകോടി ചിലവിട്ട നഗരസഭാ ശതാബ്‌ദി മന്ദിരത്തിനു ചോർച്ച

മെയ് 9ന് അസം ഖാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ സീതാപൂര്‍ ജയിലില്‍ അസം ഖാന്റെ ഓക്‌സിജന്റെ അളവ് 90 ആയി കുറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനുശേഷം ആരോഗ്യ വകുപ്പിലെയും ഭരണകൂടത്തിലെയും ഉദ്യോഗസ്ഥരോടൊപ്പം അസം ഖാനെ കനത്ത സുരക്ഷയിലാണ് ലഖ്‌നൗവിലേക്ക് മാറ്റിയത്. അസം ഖാന്റെ മകന്‍ അബ്ദുള്ള അസമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അബ്ദുള്ള അസം നിലവില്‍ കോവിഡ് മുക്തനായിരിക്കുകയാണ്.

നൂറിലധികം കേസുകള്‍ നേരിടുന്ന അസം ഖാനും മകനും ഭാര്യയും തട്ടിപ്പുകേസില്‍ സീതാപൂര്‍ ജയിലില്‍ കഴിയുകയായിരുന്നു. അസം ഖാന്റെ ഭാര്യ തന്‍സീന ഫാത്തിമ സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എയാണ്. ഇവര്‍ അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button