ലഖ്നോ: ആയുര്‍വേദത്തിന്റെയും അലോപ്പതിയുടെയും വ്യത്യാസങ്ങൾ എടുത്തു പറഞ്ഞ് ഹിന്ദു ക്രാന്തി സേന നേതാവ് സാത്വി പ്രാചി. അലോപ്പതി ആളെക്കൊല്ലിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച യോഗഗുരു ബാബ രാംദേവിനെ പിന്തുണച്ചുകൊണ്ടാണ് സാത്വി പ്രാചി രംഗത്തെത്തിയത്. ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഒരു എൻജിഒ മാത്രമാണെന്നും അതിനു ഇന്ത്യൻ സർക്കാരിന്റെ സംഘടന അല്ലെന്നും ജനങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണ് പ്രാചിയുടെ പ്രസ്താവന.
വിദേശ മരുന്നു കമ്പനികളുടെ ഒത്താശയുള്ള സംഘടനയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ആയുര്‍വേദത്തിനെ ചെളി എറിയുന്ന ഐ.എം.എ അംഗങ്ങള്‍ ചെവി തുറന്ന് കേള്‍ക്കുക. സ്വാമി രാംദേവ് ജി രാജ്യത്തിനായി മികച്ച സേവനമാണ് ചെയ്യുന്നത്. അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളുടെ രോഗമാണ് ഭേദമാക്കുന്നത്” -പ്രാചി പറഞ്ഞു.
read also: തിരുവനന്തപുരത്ത് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും സുഹൃത്തും ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ
”കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുര്‍വേദവും അലോപ്പതിയും. കലത്തിലെ വെള്ളത്തില്‍ നിന്ന് ആര്‍ക്കും അസുഖം വരില്ല. അതാണ് ആയുര്‍വേദം. 1928ലാണ് ഐ.എം.എ എന്ന ഒരു എന്‍.ജി.ഒ ഇവിടെ ഉണ്ടാക്കിയത്. ഇത് ഇന്ത്യയിൽ നിരോധിക്കണം” എന്നും അവർ പറഞ്ഞു
Post Your Comments