KeralaLatest NewsNews

മഴക്കാലത്ത് റിലീഫ് ക്യാമ്പുകളില്‍ കോവിഡ് രോഗികള്‍ എത്തിയാല്‍ രോഗം പടരും; ക്രമീകരണങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി

ക്യാമ്പുകളില്‍ ടെസ്റ്റിംഗ് ടീമിനെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Also Read: ‘കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിക്ക് പങ്കില്ല, സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ രേഖകള്‍ ഉണ്ട്; ഓഫീസ് സെക്രട്ടറി

കാലവര്‍ഷം തുടങ്ങുമ്പോള്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുറക്കേണ്ട സാഹചര്യം ഉണ്ടാകും. അത്തരം ക്യാമ്പുകളില്‍ കോവിഡ് വൈറസ് ബാധയുള്ളവര്‍ എത്തിയാല്‍  കൂടെയുള്ളവര്‍ക്കാകെ രോഗം പകരുന്ന സ്ഥിതി വരും. അത് ഒഴിവാക്കാന്‍ റിലീഫ് ക്യാമ്പുകളില്‍ ടെസ്റ്റിംഗ് ടീമിനെ നിയോഗിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലം ആരംഭിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 4, 5, 6 തീയതികളിലാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 4ന് തൊഴിലിടങ്ങളിലും 5ന് പൊതു ഇടങ്ങളിലും ശുചീകരണം നടത്തുമെന്നും 6ന് വീടും പരിസരവുമാണ് ശുചിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button