ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഇറങ്ങുക ‘പഴയ’ ജഴ്‌സി അണിഞ്ഞ്. തൊണ്ണൂറുകളിലെ റെട്രോ ജേഴ്‌സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. പുതിയ ജഴ്‌സിയുടെ ചിത്രം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Also Read: യാസ് ചുഴലിക്കാറ്റ‍്: നാശനഷ്ടം വിതച്ച സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ സഹായ പാക്കേജുമായി മോദി സർക്കാർ
‘റീവൈന്‍ഡ് ടു 90സ്’ എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവെച്ചത്. ജൂണ്‍ 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടം നടക്കുക. ഇതിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളെല്ലാവരും മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ജൂണ്‍ 2നാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിലേയ്ക്ക് വിമാനം കയറുക.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ സ്വന്തം മണ്ണില്‍ 2-1ന് മുട്ടുകുത്തിച്ച ടീം ഇന്ത്യ ഇംഗ്ലണ്ടിനെ 3-1ന് അടിയറവ് പറയിക്കുകയും ചെയ്തിരുന്നു. അതേസമയം, ന്യൂസിലാന്‍ഡ് ടീം ഇംഗ്ലണ്ടിലുണ്ട്. ജൂണ്‍ 2ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും.
Post Your Comments