വിശാഖപട്ടണം: കോവിഡ് രോഗിയുടെ മകളെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അശോക ഗാര്‍ഡന്‍ മേഖലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന് എതിരെയാണ് പോലീസില്‍ പരാതി ലഭിച്ചത്. ആന്ധ്രാപ്രദേശിലാണ് സംഭവം.
ഒരു മാസം മുന്‍പ് നടന്ന സംഭവമാണ് പെണ്‍കുട്ടിയുടെ പരാതിയോടെ പുറംലോകം അറിഞ്ഞത്. കോവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയെ പരിചരിക്കാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന 18കാരിയായ മകളെയാണ് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോവിഡ് ബാധിതയായിരുന്ന അമ്മ രോഗം ഭേദമായി ആശുപത്രി വിട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഏപ്രില്‍ 28നാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. അമ്മ ചികിത്സയില്‍ ആയതിനാല്‍ പെണ്‍കുട്ടി വിശ്രമ മുറിയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് രാത്രി 1 മണിയോടെ ജീവനക്കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
Post Your Comments