Latest NewsIndiaNews

കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

പി.എം. കെയേഴ്‌സ് ഫണ്ടില്‍ നിന്നും തുക അനുവദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്. ഇതിനായി 10 ലക്ഷം രൂപ പി.എം കെയേഴ്‌സ്ഫണ്ടില്‍ നിന്നും മാറ്റിവെക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 18 വയസ്സ് പൂര്‍ത്തിയായാല്‍ ഈ തുകയില്‍ നിന്ന് സ്‌റ്റൈപ്പന്‍ഡ്‌നല്‍കും. 23-ാം വയസ്സില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക് കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Read Also : പ്രഥമ പരിഗണന ജനങ്ങള്‍ക്ക്, താന്‍ നിലകൊള്ളുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ന് മമതാ ബാനര്‍ജി

മാതാ-പിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസവും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് കേന്ദ്രീയ, നവോദയ, സൈനിക് സ്‌കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലാണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ ഫീസ് സര്‍ക്കാര്‍ വഹിക്കും.

ഉന്നത വിദ്യാഭ്യാസത്തിനായി വായ്പകള്‍ നല്‍കും. വായ്പ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button