തിരുവനന്തപുരം: ബ്ലാക്ക് ഫംഗസിന് മരുന്ന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യത്യസ്തമായ വിലയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. വലിയ വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയോജന കേന്ദ്രങ്ങളിൽ വേഗം വാക്‌സിൻ വിതരണം നടത്തും. കിടപ്പ് രോഗികളായവർക്ക് വാക്‌സിൻ നൽകാൻ പ്രത്യേക ശ്രദ്ധ നൽകും. നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ വാക്‌സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കിട്ടിയാൽ വാക്‌സിനേഷൻ നടപടി ഊർജ്ജിതമാക്കും. ജൂൺ 15 നകം കൈയ്യിലുള്ള പരമാവധി വാക്‌സിൻ നൽകിത്തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഔഷധ ഉൽപ്പാദന മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഇന്നലെ വെബിനാർ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: നിയന്ത്രണം ഒഴിവാക്കാറായിട്ടില്ല; ജൂൺ 9 വരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി; ഇളവുകൾ അറിയാം
Post Your Comments