Latest NewsKeralaNattuvarthaNews

ന്യുനപക്ഷ ആനുകൂല്യ അനുപാതം; സർക്കാർ അപ്പീൽ പോകണം, ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മദനി

ഹൈക്കോടതി വിധിയെക്കുറിച്ച് വിശദമായ പഠനത്തിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ പ്രതികരച്ച് പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മദനി. ഹൈക്കോടതിവിധി പ്രതിഷേധകരമാണെന്നും, കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നുമാണ് മദനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

അതേസമയം, ന്യുനപക്ഷ ആനുകൂല്യം ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കുന്നത്. സംസ്ഥനത്ത് 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന അനുപാതത്തിലായിരുന്നു കാലങ്ങളായി ന്യുനപക്ഷ ആനുകൂല്യം വിതരണം ചെയ്തിരുന്നത്. ഇത് റദ്ദ് ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധിയെക്കുറിച്ച് വിശദമായ പഠനത്തിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ന്യുനപക്ഷ ആനുകൂല്യ അനുപാതം 80:20 ആണെന്നും, കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളും നടപ്പാക്കിവന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധിയുടെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമേ സര്‍ക്കാരന് നിലപാട് സ്വീകരിക്കാന്‍ സാധിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button