COVID 19KeralaLatest NewsNews

കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 1167 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1165 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായിരിക്കുകയാണ്. പുതിയതായി 6255 പരിശോധനാഫലങ്ങളാണ് ജില്ലയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.65 ശതമാനമാണ് ഉള്ളത്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 547 പുരുഷന്‍മാരും 479 സ്ത്രീകളും 141കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 187 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 954 പേര്‍ രോഗമുക്തരായി. 9788 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 178950 പേര്‍ കോവിഡ് ബാധിതരായി. 168170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42082 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button