ന്യൂഡൽഹി: പൗരത്വ നിയമങ്ങളിൽ നടപടികൾ ആരംഭിച്ച് കേന്ദ്രം. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ് , ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന അഭയാർത്ഥികളെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്രം വെള്ളിയാഴ്ച ക്ഷണിച്ചു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകള്‍ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യയുടെ അയല്‍പക്കത്തുള്ള മൂന്ന് മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അഭയാർഥികളായി എത്തിയ ന്യൂനപക്ഷങ്ങളായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ പഞ്ചാബ്, ഹരിയായ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 കലക്ടര്‍മാര്‍ക്കും ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കി. ഓണ്‍ലൈന്‍ വഴിയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷകളില്‍ അതത് കലക്ടര്‍മാരോ ആഭ്യന്തര സെക്രട്ടറിമാരോ സൂക്ഷമ പരിശോധന നടത്തി നടപടിയെടുക്കും.കലക്ടറും സെക്രട്ടറിയും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍, ഫിസിക്കല്‍ രജിസ്റ്റര്‍ പരിപാലിക്കുകയും രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ അതിന്റെ ഒരു പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും വേണം.
read also: ഡൽഹിയിൽ നിന്ന് മുങ്ങിയ ഐഎസ് ഭീകരനെ പിടികൂടി എൻഐഎ
അതേസമയം 2019 ല്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) ചട്ടങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെങ്കിലും പൗരത്വ നിയമം 1955, 2009 ല്‍ നിയമപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങള്‍ എന്നിവ പ്രകാരം ഉത്തരവ് ഉടനടി നടപ്പാക്കുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 2019 ൽ സിഎഎ നടപ്പാക്കിയപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ 2020 ന്റെ തുടക്കത്തിൽ ദില്ലിയിൽ കലാപങ്ങളും നടന്നു.
Post Your Comments