Latest NewsKeralaIndiaNews

ന്യൂനപക്ഷ അനുപാതം റദ്ദ് ചെയ്ത ഹൈക്കോടതി വിധി; അനീതിയെന്ന് മുസ്ലിം സംഘടനകൾ, പ്രതിഷേധവുമായി ഇടത് പാർട്ടി

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ മുസ്ലിം സമുദായത്തിനായിരുന്നു 80 ശതമാനം അനുവദിച്ചിരുന്നത്.

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികളില്‍ മുസ്ലീം വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നല്‍കിയുള്ള അനുപാതം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ മുസ്ലിം സമുദായത്തിനായിരുന്നു 80 ശതമാനം അനുവദിച്ചിരുന്നത്. ഇതുസംബന്ധിച്ച് സർക്കാരിന്റെ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുസ്ലിം സംഘടനകൾ രംഗത്തെത്തി. ഇടത് പാർട്ടിയും വിഷയത്തിൽ പ്രതിഷേധം അറിയിച്ചു. മുസ്ലിം സമുദായത്തോട് മുഴുവനുമുള്ള അനീതിയാണ് കോടതി വിധിയെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ജമാഅത്തെ വ്യക്തമാക്കി. ഹൈക്കോടതി വിധിയിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മുസ്ലിം ലീഗ്.

Also Read:ലക്ഷദ്വീപിൽ10 പശുക്കളെ ഉള്ളൂ; അമുൽ പണ്ടേ ഉണ്ട്: സിപിഎമ്മിനെ വെട്ടിലാക്കി ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി

കോടതിവിധിക്കെതിരെ എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്‍ രംഗത്തുവന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ആഴത്തിൽ മനസ്സിലാക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ഐഎന്‍എല്‍ ആരോപിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബിഷപ്പ് കൗണ്‍സില്‍ വക്താവ് ഫാ ജേക്കബ് പാലക്കാപ്പള്ളിയുടെ പ്രതികരണം.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി സർക്കാർ വീതിച്ചു നൽകിയിരുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകളാണ് ഹൈക്കോടതി ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button