News

80:20 ന്യൂനപക്ഷ അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോൺഗ്രസിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് കോൺഗ്രസിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാ​ഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം.

Read Also  :  രക്ഷിക്കൽ മഹായജ്ഞം; ‘ഷേവ് ലക്ഷദ്വീപിനു ശേഷം ഷേവ് പൃഥ്വിരാജ്’: ചീറ്റിപ്പോയ ക്യാമ്പെയിനുകളെ പരിഹസിച്ച് ജിതിൻ …

മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നവർക്ക് ഇത്തരം വിധി തലവേദനയാണ്. കോൺഗ്രസിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്. കോടതി വിധിക്കെതിരെ മുസ്ലിം ലീ​ഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button