ട്രിച്ചി: രാജ്യത്തെ ഉന്നത ഹൈന്ദവ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട സംഘത്തിലെ 20 കാരന്‍ എന്‍ഐഎയുടെ പിടിയിലായി. കോയമ്പത്തൂര്‍ മലക്കടൈ സ്വദേശിയായ മുഹമ്മദ് ആഷിഖിനെ മയിലാടുതുറൈയ്ക്ക് സമീപം നീഡുരിലുള്ള കോഴിയിറച്ചി വില്‍ക്കുന്ന കടയില്‍ നിന്നാണ് കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
Read Also : പട്രോളിംഗിന് ഇറങ്ങിയ പോലീസുകാരുടെ തലയില്‍ ‘കോവിഡ്’; അമ്പരന്ന് നാട്ടുകാര്‍
ഐ.എസ് ബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനായി ലോക്കല്‍ പൊലീസ് എന്‍എഐ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി. ആറുമാസമായി നീഡൂരില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ആഷിഖ്. ഇയാളെ ചെന്നൈയിലെ പൂനമല്ലീ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. 2018 ഒക്ടോബര്‍ 30ന് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയാണ് ആഷിഖ് എന്ന് പൊലീസ് അറിയിച്ചു.
ഭീകരസംഘടനയായ ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സംഘത്തിന് രൂപം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഏഴുപേരില്‍ ഒരാളാണ് ഈ യുവാവ് എന്ന് എന്‍ഐഎ അറിയിച്ചു. ഹൈന്ദവ നേതാക്കളെ കൊലപ്പെടുത്തുന്നത് വഴി കലാപം ഉണ്ടാക്കുകയും തുടര്‍ന്ന് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.
Post Your Comments