Latest NewsIndiaNews

പട്രോളിംഗിന് ഇറങ്ങിയ പോലീസുകാരുടെ തലയില്‍ ‘കോവിഡ്’; അമ്പരന്ന് നാട്ടുകാര്‍

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി

ഹൈദരാബാദ്: കോവിഡ് പ്രതിരോധത്തിന് പുത്തന്‍വഴികളുമായി ഹൈദരാബാദ് പോലീസ്. തലയില്‍ കോവിഡിന്റെ രൂപത്തിലുള്ള ഹെല്‍മെറ്റുകള്‍ അണിഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് ഇറങ്ങിയത്. ഇതുകണ്ട നാട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീടാണ് കാര്യം മനസിലായത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

Also Read: കേരളത്തിൽ ആറുവരിപ്പാത യാഥാർത്ഥ്യമാക്കും; തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

മെയ് മാസത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് ഏകദേശം 7000 മുതല്‍ 8000 വരെ കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ പട്രോളിംഗ് നടത്തുന്ന പോലീസുകാര്‍ കോവിഡ് ഹെല്‍മെറ്റ് ധരിച്ച് പരിശോധന നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും എന്നാല്‍ മാത്രമേ എത്രയും പെട്ടെന്ന് മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ അന്‍ജാനി കുമാര്‍ പറഞ്ഞു.

ഹൈദരാബാദിലെ 99 ശതമാനം ആളുകളും ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ടെന്ന് അന്‍ജാനി കുമാര്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ പൂര്‍ണതോതില്‍ ലോക്ക് ഡൗണുമായി സഹകരിക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി നഗരത്തിലെ 180 ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദിവസേന 7000-8000 കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും 6000-7000 വാഹനങ്ങളാണ് പോലീസ് നിത്യേന പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button