Latest NewsNewsIndia

അസമിലെ തേയില തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ; പാലിച്ചത് പ്രകടന പത്രികയിലെ വാഗ്ദാനം

വേതന വർദ്ധന ഉൾപ്പെടെയുള്ള തേയില തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സജീവ ചർച്ചയായിരുന്നു

ഗുവാഹട്ടി: അസമിലെ തേയില തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ സർക്കാർ. ദിവസ വേതനത്തിൽ 38 രൂപയുടെ വർധനവാണ് സർക്കാർ പ്രഖ്യാപിച്ചത്. അധികാരത്തിലേറിയാൽ തേയില തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുമെന്ന എൻ.ഡി.എ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. രാജ്യത്തെ തേയില ഉത്പാദനത്തിന്റെ പകുതിയിൽ കൂടുതലും അസമിലാണ് നടക്കുന്നത്.

സംസ്ഥാനത്തെ പ്രധാന തേയില തൊഴിലാളി സംഘടനയായ അസം ചാഹ് മസ്ദൂർ സംഗ യുമായും, മറ്റ് സംഘടനകളുമായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ കൂടിക്കാഴ്ചയിലാണ് കൂലി വർധനയ്ക്കുള്ള തീരുമാനം ആയത്. ഇതോടെ ബ്രഹ്മപുത്ര താഴ്‌വരയിലെ തൊഴിലാളികൾക്ക് പ്രതിദിനം 205 രൂപയും, ബറാക് താഴ്‌വരയിലെ തൊഴിലാളികൾക്ക് 183 രൂപയും കൂലിയായി ലഭിക്കും. വേതന വർദ്ധന ഉൾപ്പെടെയുള്ള തേയില തൊഴിലാളികളുടെ പ്രശ്‌നങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സജീവ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button