ആലപ്പുഴ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി ഹിന്ദു സംഘടനകൾ. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച ഫിറാ ഫാത്തിമ (ശുഭ ടി കെ) എന്ന യുവതിക്കെതിരെയാണ് സംഘടനകൾ പരാതി നൽകിയിരിക്കുന്നത്. ഡിജിപിക്ക് പരാതി നൽകിയതായി ഇവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ദേവതകളെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രം വരച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത യുവതിക്ക് നേരെ സോഷ്യൽ മീഡിയ രംഗത്ത്.
വർഗീയതയ്ക്കെതിരെ പോരാട്ടം എന്നൊക്കെ കൊട്ടിഘോഷിച്ച് നടന്ന് ഹൈദവരുടെ നേരെ എന്തുമാകാമെന്ന് ചിന്തിക്കുന്നവർക്ക് ഒരു താക്കീതാണിതെന്നും സംഘടനകൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. കാളിദേവിയേയും സീതാദേവിയേയും ലെസ്ബിയൻ ആയി ചിത്രീകരിച്ചുകൊണ്ടുള്ള ചിത്രമാണ് യുവതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. അതേസ്മയം, സംഭവം വൈറലായതോടെ പ്രസ്തുത അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Post Your Comments