തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ഇനി ഇടത് സർക്കാർ ഏറ്റെടുക്കുമെന്ന് നിയുക്ത ദേവസ്വം- പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. കോവിഡ് ബാധിച്ച് രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അല൯, ഒല്ലൂര്‍ എടക്കുന്നി ലക്ഷം വീട് കോളനിയില്‍ പള്ളിപ്പാടം വി൯സന്റിന്റെ മക്കള്‍ അലീന,അനീന എന്നിവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
എന്നാൽ ഇരട്ട കുട്ടികളായ അലീന,അനീന എന്നിവരുടെ അമ്മ കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പടെ എല്ലാ സംരക്ഷവും സര്‍ക്കാര്‍ ഏറ്റെടുക്കും. സുപ്രീം കോടതി വിധി വരുന്നതിനു മുന്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു. മന്ത്രിയായശേഷം തൃശൂരിലെത്തിയ അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദര്‍ശനമാണിത്.
Read Also: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു
അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീണ്ടും ലോക്ക്ഡൗൺ നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ജൂൺ ഒൻമ്പത് വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. മെയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments