ജ്യോതിഷത്തില്‍ ബുദ്ധിയുടെയും വിദ്യയുടെയും അധിപന് ബുധനാണ്. ബുധന്‍ ജന്മ സമയത്ത് ഇഷ്ട സ്ഥാനത്ത് ബലവാനായി നിന്നാല്‍ വിദ്യാലയത്തിന്റെ പടി കാണാത്തവര്‍ പോലും മഹാജ്ഞാനിയായി മാറും. പഠനത്തില്‍ പിന്നോക്കാവസ്ഥ കാണുന്നുവെങ്കില്‍ കുട്ടിയുടെ ജാതകത്തില്‍ ബുധന്റെ അവസ്ഥ, നിലവിലുള്ള ദാശാകാലത്ത് ബുധന്റെ നില ഇവ മനസ്സിലാക്കി പ്രതിവിധി ചെയ്യണം. ബുധന്‍ പാപ യോഗമോ പാപ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ലളിതമായ പരിഹാരങ്ങള്‍ ചെയ്തു ശാന്തി നേടാം.
Read Also: ആയൂര്‍രേഖയില്‍ ത്രികോണം തെളിഞ്ഞുകണ്ടാല്‍
ആദ്യമായി ഗണപതി ഭഗവാന് വിഘ്നം മാറുന്നതിനായി നാളികേരമുടച്ച് നമസ്കരിക്കുക. സരസ്വതി ദേവിക്ക് അര്‍ച്ചന ചെയ്യുക. അതിനു ശേഷം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പിച്ചു കൊണ്ട് വിദ്യാ പുരോഗതിക്കായി പ്രാര്‍ഥിക്കുക. ഇത് ഏഴു ബുധനാഴ്ച ചെയ്യണം. ഏഴാമത് ബുധനാഴ്ച പാല്പായസം വഴിപാട് നടത്തണം. ഇതിനു പുറമേ ശ്രീരാമ ക്ഷേത്രത്തില്‍ 12 ബുധനാഴ്ചകളില്‍ അര്‍ച്ചന നടത്തുന്നത് അത്യുത്തമം ആകുന്നു. ഹനുമാന് സ്വാമിക്ക് വെണ്ണ ചാര്‍ത്തുന്നതും വളരെ ഫലപ്രദമാണ്.
Post Your Comments