വ്യാഴമണ്ഡലത്തില്‍ നിന്നാരംഭിച്ച് രാഹു,കേതു, ശുക്രമണ്ഡലങ്ങളെച്ചുറ്റി മണിബന്ധത്തില്‍ അവസാനിക്കുന്ന രേഖയാണിത്. ഇതിന് രോഹിണീരേഖ, ദീപരേഖ, ബ്രഹ്മരേഖ എന്നീ പേരുകളുമുണ്ട്. ആയൂര്‍രേഖ വ്യാഴ മണ്ഡലത്തില്‍ നിന്നും ആരംഭിച്ചാല്‍ സ്ഥാനമാനങ്ങള്‍, സമ്പത്ത് എന്നിവ നേടും എന്നാണ് വിശ്വാസം. ആയൂര്‍രേഖ ചങ്ങലപോലെ കണ്ടാല്‍ ഞരമ്പ് രോഗം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ആചാര്യന്മാര്‍ പറയുന്നു. ചതഞ്ഞരേഖയാണെങ്കില്‍ ആരോഗ്യഹാനിയനുഭവം ഫലം. ഈ രേഖ കൂടുതല്‍ ആഴത്തിലാണെങ്കില്‍ അധ്വാനഭാരം ഫലം. ആയൂര്‍രേഖ നക്ഷത്രചിഹ്നത്തില്‍ നിന്നാരംഭിച്ചാല്‍ മാതാവിനു ദോഷവും രേഖ തെളിയാതിരുന്നാല്‍ കടവും ബുദ്ധിമുട്ടും ഫലമെന്നും വിശ്വാസമുണ്ട്. രേഖയുടെ ആരംഭസ്ഥാനത്ത് രണ്ടു നക്ഷത്ര അടയാളമുണ്ടെങ്കില്‍ കൂടുതല്‍ ലൈംഗികസുഖം അനുഭവം. സ്ത്രീയുടെ കൈയിലെ ആയൂര്‍രേഖയില്‍ ദീപവും ചന്ദ്രമണ്ഡലത്തില്‍ വലയും കണ്ടാല്‍ ഗര്‍ഭാശയരോഗം ഉണ്ടാകും. രേഖ മങ്ങിയിരുന്നാല്‍ മനക്ലേശം കുറയും. ആയൂര്‍രേഖയില്‍ ദീപം കണ്ടാല്‍ പ്രേമവിവാഹമായിരിക്കും.
ആയൂര്‍രേഖ അടുക്കുകളായി കാണപ്പെട്ടാല്‍ ബാല്യകാലത്ത് രോഗിയായിരുന്നു എന്ന് കരുതണം. രേഖയുടെ ഒരു ഭാഗം വ്യാഴമണ്ഡലത്തില്‍ കടന്നാല്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാനിടയുണ്ടെന്നാണ് വിശ്വാസം. അഗ്രഭാഗത്ത് ചതുരചിഹ്നമുണ്ടായാല്‍ ഉദരരോഗവും ഡയമണ്ട് ആകൃതിയുണ്ടായാല്‍ ധാരാളിയുമായിരിക്കും. ആയൂര്‍ഹൃദയരേഖകള്‍ ഒന്നിച്ച് പുറപ്പെട്ടാല്‍ ആയുധങ്ങളാല്‍ മുറിവ് സംഭവിക്കാം. ഈ രേഖ മുറിഞ്ഞോ മങ്ങിയോ ഉള്ളവര്‍ അഹന്തയുള്ളവരായിരിക്കും എന്നാണ് വിശ്വാസം. ആയൂര്‍രേഖയുടെ അവസാനം പെട്ടെന്ന് നിലച്ചാല്‍ ഹൃദ്രോഗസാധ്യതയുണ്ട്. ആയൂര്‍രേഖയില്‍ നിന്ന് മേലോട്ട് ചെറിയ രേഖകള്‍ ഉണ്ടായാല്‍ ആരോഗ്യം,സമ്പത്ത് എന്നിവയുണ്ടാകും.
ആയൂര്‍രേഖ രണ്ടായി പിരിയുന്നിടത്ത് ചതുരം ഉണ്ടായാല്‍ വലിയ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും. രേഖയില്‍ ത്രികോണം തെളിഞ്ഞുകണ്ടാല്‍ ശസ്ത്രക്രിയയും ദ്വീപ്, അമ്പ് എന്നിവയാല്‍ അപകടവും ഉണ്ടാകും എന്നാണ് വിശ്വാസം. ഗുണനചിഹ്നം അംഗവൈകല്യത്തെ സൂചിപ്പിക്കുന്നു. ആയൂര്‍രേഖയില്‍ വൃത്തമുള്ളവന്‍ കൊലപാതകിയാകാന്‍ ഇടയാകും എന്നും ആചാര്യന്മാര്‍ പറയുന്നു. ആയൂരേഖ പിരിഞ്ഞു ചേര്‍ന്ന് ശുക്രമണ്ഡലത്തില്‍ ചതുരം കാണപ്പെട്ടാല്‍ കുറ്റവാസനയുള്ളവനായിരിക്കും എന്നാണ് പറയാറ്.
Post Your Comments