KeralaLatest NewsNews

മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഹൈക്കോടതി വിധിയോടെ തകർന്നത്: സന്ദീപ് വാര്യർ

ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.

ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചന ഇന്ന് ഹൈക്കോടതി വിധിയോടെ തകർന്നതെന്ന് സന്ദീപ് വാര്യർ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

എന്നാൽ 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ സംസ്ഥാനത്ത് ക്ഷേമ പദ്ധതികൾ മുന്നോട്ട് പോയിരുന്നത് . ആ രീതിയാണ് ഇന്ന് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോൾ അത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായ രീതിയിൽ നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു. നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ 80 % മുസ്ലിം വിഭാഗത്തിനും 20 % മാത്രം ക്രൈസ്തവർക്കും നൽകാൻ 2015ൽ യുഡിഎഫ് സർക്കാർ തീരുമാനിക്കുകയും എൽഡിഎഫ് തുടർന്നു പോരുകയും ചെയ്ത അനീതിക്ക് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടയിട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം . മുസ്ലിം ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ് നടത്തിയ ക്രൈസ്തവ വഞ്ചനയാണ് ഇന്ന് ഹൈക്കോടതി വിധിയോടെ തകർന്നത്.

http://

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കെ.ടി ജലീലാണ് ഈ അനീതിയുടെ ഖഡ്ഗം ക്രൈസ്തവർക്കെതിരെ ഏറ്റവും രൂക്ഷമായി ഉപയോഗിച്ചത് . ഈ ഹൈക്കോടതി വിധിക്കെതിരായി ന്യൂനപക്ഷ വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സുപ്രീം കോടതിയിൽ പോകുമോ ? മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം . ക്രൈസ്തവർക്ക് സമാന്യ നീതി നിഷേധിക്കരുത്.

Read Also: പ്രൊട്ടോക്കോള്‍ മറികടന്ന് ആള്‍ക്കൂട്ടമുണ്ടാക്കാന്‍ പ്രേരിപ്പിച്ചു; പുരോഹിതന് തടവ് ശിക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button