KeralaCinemaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

‘പൃഥിരാജിനെതിരെ ഇപ്പോള്‍ ഒരു വിഭാഗം നടത്തുന്നത് പരസ്യമായ ഭീഷണി, കുറ്റകൃത്യമായി മാത്രമേ ഇതിനെ കാണാനാകു’; വി.എ ശ്രീകുമാർ

പൃഥിരാജിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ലക്ഷദ്വീപ് വിവാദത്തിൽ പ്രതികരിച്ച നടൻ പൃഥിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ വി.എ ശ്രീകുമാർ. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൃഥിരാജിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൃഥിരാജിന്റെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവും ആദരണീയനുമായ കലാകാരന്‍ ശ്രീ സുകുമാരനെ അടക്കം അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്നും വി.എ ശ്രീകുമാർ പറഞ്ഞു. സമൂഹത്തോട് ഉത്തരവാദപ്പെട്ട മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അത്തരം അതിക്രമങ്ങള്‍ക്ക് ഉപയോഗിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

പൃഥിരാജിനെതിരെ സൈബറിടത്തില്‍ ഇപ്പോള്‍ ഒരു വിഭാഗം നടത്തുന്നത് പരസ്യമായ ഭീഷണിയാണെന്നും കുറ്റകൃത്യമായി മാത്രമേ ഈ അക്രമത്തെ കാണാനാകുവെന്നും വി.എ ശ്രീകുമാർ പറഞ്ഞു. പൃഥിക്കു നേരെയുള്ള ആക്രമണങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യവും മനസിലാക്കാന്‍ സാധിക്കുമെന്നും, വ്യാജ അക്കൗണ്ടുകളുടെ മറയിലിരുന്ന് നടത്തുന്ന ഇത്തരം അതിക്രമങ്ങൾ മുഖംമൂടി അക്രമണത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യവും ഇന്ധന വിലയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തരുത്; ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ എതിർപ്പുമായി കേരളം

സംവിധായകൻ വി.എ. ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൃഥിരാജിന് എതിരെ നടക്കുന്ന സൈബര്‍ ആക്രമണം അപലപനീയമാണ്. പൃഥിരാജിന്റെ അഭിപ്രായത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവും ആദരണീയനുമായ കലാകാരന്‍ ശ്രീ സുകുമാരനെ അടക്കം അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ഖേദകരമാണ്.

സമൂഹത്തോട് ഉത്തരവാദപ്പെട്ട മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അത്തരം അതിക്രമങ്ങള്‍ക്ക് ഉപയോഗിച്ചത് പ്രതിഷേധാര്‍ഹമാണ്. എല്ലാപരിധികളും ലംഘിച്ച് പൃഥിരാജിനെതിരെ സൈബറിടത്തില്‍ ഇപ്പോള്‍ ഒരു വിഭാഗം നടത്തുന്നത് പരസ്യമായ ഭീഷണിയാണ്. കുറ്റകൃത്യമായി മാത്രമേ ഈ അക്രമത്തെ കാണാനാകൂ. വ്യാജ അക്കൗണ്ടുകളുടെ മറയിലിരുന്നാണ് അക്രമങ്ങളില്‍ ഏറെയും നടക്കുന്നത്. മുഖംമൂടി അക്രമണത്തിന് തുല്യമാണിത്. മുന്‍പും പൃഥിരാജിനു നേരെ ക്വട്ടേഷന്‍ നല്‍കിയതു പോലെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

ഹൈക്കോടതി വിധി മുസ്ലിം സമുദായത്തോടുള്ള അനീതി, സർക്കാർ അപ്പീൽ പോകണം; ജമാഅത്തെ ഇസ്‌ലാമി

ഏറ്റവും മാന്യമായ ഭാഷയാണ് പൃഥിരാജ് തന്റെ പ്രതികരണത്തിനായി ഉപയോഗിച്ചത്. എന്നാല്‍, അതിനോടു പ്രതികരിച്ച് പുറത്തു വന്നതില്‍ അധികവും അദ്ദേഹത്തിനു നേരെയുള്ള വ്യക്തിപരമായ അക്രമണങ്ങളായി എന്നതില്‍ മലയാളി എന്ന നിലയില്‍ ലജ്ജിക്കുന്നു. ഒരാള്‍ തന്നെ നൂറുകണക്കിന് വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ആക്രമണം നടത്തുന്നു എന്ന് മുന്‍പും തെളിഞ്ഞിട്ടുണ്ട്. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പൃഥിക്കു നേരെയുള്ള ആക്രമണങ്ങളുടെ സ്വഭാവം പരിശോധിച്ചാല്‍ അത്തരത്തിലുള്ള സംഘങ്ങളുടെ സാന്നിധ്യവും മനസിലാക്കാന്‍ സാധിക്കും.

സൈബര്‍ക്വട്ടേഷന്‍ നടത്തുന്ന ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്തണം എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് ആഭ്യന്തരവകുപ്പെടുക്കണം.പൃഥിരാജിനു നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വമേധയ കേസെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button