ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യതലസ്ഥാനം കരകയറുന്നു. പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 1000ത്തില്‍ താഴെയെത്തി. 900 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് ബാധിച്ചത്.
രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം 900ത്തില്‍ എത്തുന്നത്. 10 ആഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് നിരക്കാണ് ഇത്. ഇതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മെയ് 31 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ആഴ്ചത്തോളമാണ് ഡല്‍ഹി അടച്ചിട്ടത്. ഇതോടെ വ്യവസായ മേഖല വീണ്ടും പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപാര സംഘടനകളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചര്‍ച്ച നടത്തി. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും വാണിജ്യ മേഖലയെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments