KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കി, 28 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനാവശ്യമായ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ 28 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് .
ലീഗല്‍ മെട്രോളജി വകുപ്പ് ആണ് കേസെടുത്തത്. പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൗസ്, സാനിറ്റൈസര്‍, തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുകയും വില രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്‍ക്കുകയും ലൈസന്‍സില്ലാതെ ബി.പി അപ്പാരറ്റസ്, ക്ലീനിക്കല്‍ തെര്‍മോ മീറ്റര്‍ തുടങ്ങിയവ വില്‍ക്കുകയും ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിനാവശ്യമായ പതിനഞ്ച് ഇനം സാധനങ്ങള്‍ക്ക് അവശ്യ സാധന നിയന്ത്രണ നിയമ പ്രകാരം പരമാവധി വില്‍പ്പനവില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങള്‍ അമിത വില ഈയാക്കുകയായിരുന്നു. അവശ്യ സാധന നിയമ പ്രാകാരം പരിശോധനടത്തുവാനും കേസ് രജിസ്റ്റര്‍ ചെയ്യുവാനും ലീഗല്‍ മെട്രോളജി വകുപ്പിനെ കുടി ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

മെഡിക്കല്‍ ഷോപ്പുകള്‍, സര്‍ജിക്കല്‍സ് എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button