![Legal action against parents who doesn't make their children take preventive vaccination in muscat](/wp-content/uploads/2018/07/vaccination-1.png)
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാക്സിനേഷന്‍ സംബന്ധിച്ച് പ്രതികരണവുമായി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. കോവിഡ് പ്രതിരോധ കുത്തിവയ്പ് ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇന്ത്യ വാക്‌സിന്‍ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി വിദേശത്തുനിന്നും കൂടുതല്‍ വാക്‌സിന്‍ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Read also : ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ്: അപകടകരമായ ഫംഗസ് ബാധയുമായി ബന്ധപ്പെട്ട ചില അബദ്ധ ധാരണകൾ ഇങ്ങനെ
‘ജൂലൈ അവസാനത്തോടെ ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര ഡോസ് വാങ്ങുകയും വേണമെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗര്‍ഭിണികളായ സ്ത്രീകള്‍ കോവിഡ് ബാധിക്കുന്നത് വര്‍ധിക്കുകയാണ്. ഈ വിഭാഗത്തിലെ മരണനിരക്കും ഉയര്‍ന്നതാണ്. അതിനാല്‍ അവര്‍ക്ക് വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
Post Your Comments