തിരുവനന്തപുരം: ലക്ഷദ്വീപിന്റെ നിഷ്കളങ്കതയെ കുറിച്ചും പ്രതിമ വെക്കുന്നതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയും വൈറലായി ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയെ അടിസ്ഥാനപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ വാട്സാപ്പുകളിൽ പ്രചരിക്കുന്നത്. അത് ഇപ്രകാരമാണ്. “2010ലാണ് കേന്ദ്രം ഭരിച്ചിരുന്ന രണ്ടാം യു.പി.എ സർക്കാർ ലക്ഷദ്വീപിലെ കവരത്തിയിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.
തുടർന്ന് രണ്ട് ലക്ഷം രൂപ ചിലവിൽ മഹാത്മാവിന്റെ ഒരു അർദ്ധകായ പ്രതിമ നിർമ്മിച്ചു 2010 സെപ്റ്റംബർ 28ന് എം.വി. അമിനിഡിവി എന്ന കപ്പലിൽ കയറ്റി കൊച്ചിയിൽ നിന്ന് കവരത്തിയിലേക്ക് അയച്ചു. നാല് ദിവസം കഴിഞ്ഞു ഒക്ടോബർ 2 ഗാന്ധി ജയന്തിക്ക് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു പരിപാടി.
പക്ഷെ പ്രതിമ ദ്വീപിൽ ഇറക്കാൻ ദൈവത്തിന്റെ മനസ്സുള്ള നന്മ നിറഞ്ഞ ഈ നിഷ്കളങ്കർ സമ്മതിച്ചില്ല. കാരണം, ഒരു വ്യക്തിയുടെ ഓർമ്മക്ക് വേണ്ടി പ്രതിമ നിർമ്മിച്ചു അതിൽ പുഷ്പാർച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെൻസിറ്റിവിറ്റി പ്രകാരം ശിർക് ആണ്. തൊട്ടടുത്ത ദിവസം സെപ്റ്റംബർ 29ന് തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തന്നെ തിരിച്ചു കൊച്ചിക്ക് അയച്ചു.
കൊച്ചിയിൽ അത് വന്നപ്പോൾ വി.എച്.പി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിമ വീണ്ടും അതേ കപ്പലിൽ വീണ്ടും കവരത്തിയ്ക്ക് തിരിച്ചയച്ചു.
ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ നിന്ന് ആരും കാണാതെ പ്രതിമ നേരെ എടുത്തു കൊണ്ട് പോയി ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വീട്ടിൽ ഭദ്രമായി ഒളിപ്പിച്ചു. അടുത്ത ദിവസത്തെ ഗാന്ധി ജയന്തി കഴിഞ്ഞു. അത് കഴിഞ്ഞു പത്ത് ഗാന്ധി ജയന്തി വേറെ കഴിഞ്ഞു. ഗാന്ധി പ്രതിമ ഇപ്പോളും അഡ്മിനിസ്ട്രേറ്ററുടെ വീട്ടിൽ ആരും കാണാതെ ഭദ്രമായി തന്നെ ഇരിക്കുന്നുണ്ട്.
11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ പറ്റിയിട്ടില്ല. മഹാത്മാവ് മൂന്ന് വട്ടം കൊച്ചി കവരത്തി കപ്പൽ യാത്ര നടത്തിയത് മാത്രം മിച്ചം. യൂണിയൻ ടെറിട്ടറി നിലവിൽ വന്ന് 65 വർഷമായിട്ടും ലക്ഷദ്വീപ് ഇപ്പോളും പ്രതിമകൾ ഇല്ലാത്ത നാടായി തുടരുന്നു. 2010 ഒക്ടോബറിൽ ഉള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വൈറൽ പോസ്റ്റ്.
Post Your Comments