Latest NewsCricketNewsSports

മത്സരങ്ങൾ കൂടി, ഉറക്കം നഷ്ടപ്പെട്ടതോടെ ബുദ്ധിമുട്ടുകളുണ്ടായി; ഐപിഎൽ വിട്ടതിനെക്കുറിച്ച് അശ്വിൻ

ഐപിഎൽ പാതി വഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള കാരണം വെളിപ്പെടുത്തി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. താരത്തിന്റെ കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് താരം ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. കുടുംബാംഗങ്ങളുടെ സുരക്ഷയെ ഓർത്ത് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നതായി അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘എന്റെ പ്രദേശത്തെ എല്ലാവർക്കും തന്നെ കോവിഡ് ബാധയുണ്ടായി. എന്റെ കുടുംബാംഗങ്ങളിൽ പലരും രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തിയിരുന്നു. എങ്ങനെയൊക്കെയോ അവർ അതിജീവിച്ചു. ഐപിഎല്ലിന്റെ സമയത്ത് 8,9 ദിവസങ്ങളായി എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. ഉറക്കം നഷ്ടപ്പെട്ടതോടെ ബുദ്ധിമുട്ടുകളുണ്ടായി. ഇതിന് പുറമെ മത്സരങ്ങൾ കൂടിയപ്പോൾ താങ്ങാനായില്ല, തുടർന്ന് നാട്ടിലേക്ക് മടങ്ങി’ അശ്വിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button