Latest NewsNewsInternational

പട്ടാള ഭരണത്തിന്റെ ഭീകരതയില്‍ മ്യാന്‍മര്‍, ജനങ്ങളെ തടവിലാക്കി ആക്രമണങ്ങള്‍ തുടരുന്നു

യാങ്കൂണ്‍: പട്ടാള ഭരണത്തിന്റെ ഭീകരതയില്‍ മ്യാന്‍മര്‍. ജനങ്ങളെ തടവിലാക്കി സൈന്യം ആക്രമണങ്ങള്‍ തുടരുകയാണ്. അതേസമയം, സൈന്യത്തിന്റെ ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങളും നടക്കുന്നു. സൈനിക അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. നാലായിരത്തിലധികം ആളുകള്‍ സൈന്യത്തിന്റെ തടവിലാണ്. പട്ടാളം വെടിയുതിര്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.

Read Also : നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം, എട്ട് മരണം : മരണ സംഖ്യ ഉയരും

2020 ഫെബ്രുവരി ഒന്നിനാണ് പട്ടാളം മ്യാന്‍മറിലെ ഭരണം പിടിച്ചെടുത്തത് . ഇതുവരെ 800 പേരിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. രാജ്യത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിനെതിരെ സമരങ്ങളില്‍ പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉത്തരവ് തള്ളി.
ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button