Latest NewsKeralaNews

പൃഥ്വിരാജിനെതിരെ ഉണ്ടായത് പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനം: മന്ത്രി സജി ചെറിയാന്‍

എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്.

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നടന്‍ പൃഥ്വിരാജിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത്. എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ടെന്ന് സജി ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വീരാജിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക കേരളം ഒന്നടങ്കം പ്രതിഷേധിക്കണം. എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇക്കൂട്ടരുടെ പ്രസ്താവനകളില്‍ കാണുന്നത്. നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനത്തിന്റെ രീതിയായും ഇതിനെ കാണേണ്ടതുണ്ട്. ഇതില്‍ സാംസ്‌കാരിക കേരളം ഒന്നടങ്കം പൃഥീരാജിനൊപ്പമുണ്ടാകും

Read Also: വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയെ എന്തിന് അവഗണിക്കുന്നു?; മുഖ്യമന്ത്രിക്ക് കത്തുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button