ന്യൂഡൽഹി: കഴിഞ്ഞ 44 ദിവസങ്ങൾക്കിടെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ രേഖപ്പെടുത്തിയ ദിവസമാണിന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1.86 ലക്ഷം പേർക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 2.75 കോടിയായി ഉയർന്നു. 3660 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി.
2,59,459 പേർ 24 മണിക്കൂറിനിടെ രോഗമുക്കി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രോഗമുക്തി നിരക്ക് 90.34 ശതമാനമായി ഉയർന്നു. 2,48,93,410 പേർ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നു. പ്രതിദിന കേസ് പോസിറ്റിവിറ്റി നിരക്കും ഏറെ നാളിന് ശേഷം 10 ശതമാനത്തിന് താഴെയെത്തിയത്. 9 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിൽ 63.94 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ തമിഴ്നാട്ടിലാണ് ഇന്നലത്തേതുപോലെ ഇന്നും രോഗികൾ കൂടുതൽ. 17.9 ശതമാനം രോഗികളും ഇവിടെനിന്നാണ്.33,361 പുതിയ കേസുകളാണ് തമിഴ്നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാമതുളള കർണാടകയിൽ 24,214 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. മൂന്നാമതുളള കേരളവുമായി ചെറിയ വ്യത്യാസമാണ് കർണാടകയ്‌ക്ക്. കേരളത്തിൽ 24,166 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര 21,273, ആന്ധ്ര 16,167. ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകൾ 34 കോടിയുടെ അടുത്താണ്. ഇന്നലെ മാത്രം 20,70,508 സാമ്പിളുകൾ പരിശോധിച്ചു.
Post Your Comments