തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന 13.7 പവന്‍ സ്വര്‍ണം ഹാജരാക്കി പ്രതിയുടെ അമ്മ . മുഖ്യപ്രതിയായ മാര്‍ട്ടിന്‍ കവര്‍ച്ചാപണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണമാണ് മാതാവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. പ്രതികളില്‍ ഒരാള്‍ക്ക് 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ പ്രതിഫലം ലഭിച്ചുവെന്ന് പോലിസിന് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കൂടാതെ പ്രതികള്‍ കാറും, സ്വര്‍ണവും ഉള്‍പ്പെടെയുള്ള ആഢംബര ജീവിതം നയിച്ചതിന്റെയും തെളിവുകള്‍ പോലിസിന് ലഭിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രതി മാര്‍ട്ടിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വര്‍ണം ഹാജരാക്കിയത്.
Read Also : ദേശീയ പതാകയെ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നു; കെജ്രിവാളിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി
അതേസമയം, കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ ശനിയാഴ്ച ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ എത്താന്‍ ഗിരീഷിന് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments