ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. ദേശീയ പതാകയെ കെജ്രിവാള്‍ അലങ്കാര വസ്തുവായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെജ്രിവാളിന് പ്രഹ്ലാദ് പട്ടേല്‍ കത്തയക്കുകയും ചെയ്തു.
കെജ്രിവാളിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ക്കിടയില്‍ പശ്ചാത്തലത്തില്‍ ദേശീയ പതാക ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ചാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ഇത് ദേശീയ പതാക ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രഹ്ലാദ് പട്ടേല്‍ വ്യക്തമാക്കി. പതാകയുടെ നിറങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകളും കേന്ദ്ര സാംസ്‌കാരിക മന്ത്രി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പതാകയുടെ മധ്യത്തിലുള്ള വെളുത്ത ഭാഗം കുറച്ചതായണ് തോന്നുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിന് പുറമെ വെളുത്ത ഭാഗത്തിലേയ്ക്ക് പച്ച നിറത്തിന്റെ ഭാഗം ചേര്‍ക്കുകയും ചെയ്ത പോലെയാണ് കാണുന്നത്. ഇത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ ദേശീയപതാക ചട്ടത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിന്റെ ഒരു പകര്‍പ്പ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാനും നല്‍കിയിട്ടുണ്ട്.
Post Your Comments