KeralaLatest NewsNews

ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണ് ജനതാദൾ എസ്സിൻ്റെ പരാതി ; കെകെ രമ

തിരുവനന്തപുരം : സത്യപ്രതിജ്ഞക്ക് ടിപി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചതിന് എതിരെയുള്ള ജനതാദൾ എസ്സിൻ്റെ പരാതി രാഷ്ട്രീയപ്രേരിതമെന്ന് വടകര എംഎൽഎ കെകെ രമ. എകെജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരം ജനതാദൾ എസ് കൊടുത്ത പരാതി ആയേക്കാം എന്നും കെകെ രമ പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് രമ ഇക്കാര്യം പറഞ്ഞത്.

ജനതാദൾ എസ് തിരുവനന്തപുരം ജില്ല സെക്രട്ടറി ടിപി പ്രേംകുമാറാണ് സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകിയിരിക്കുന്നത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. അതേസമയം, പരാതി ടിപിയെ ഇപ്പോഴും ചിലർ ഭയക്കുന്നതിന്റെ സൂചനയാണെന്ന് കെ.കെ രമ പറ‌ഞ്ഞു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട നിയമസഭയിലെ കയ്യാങ്കളി സഭാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ എന്നും രമ ചോദിച്ചു.

Read Also  :  ഇ​ന്ത്യ​യി​ല്‍ 50 വ​ര്‍​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ്; കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ടം; റിപ്പോർട്ട് പുറത്ത്

എന്നാൽ സ്പീക്കറുടെ ഓഫീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ദേവികുളം എം എൽ എ, എ രാജ യുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ടും പരിശോധിച്ച ശേഷം റൂളിംഗ് നൽകാനാണ് സാധ്യത.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button