Latest NewsKeralaNews

കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് ചികിത്സ ഇന്നു തന്നെ പുനാരാരംഭിക്കും; അടിയന്തര ഇടപെടൽ നടത്തി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല. ഡയാലിസിസ് മെഷീൻ പ്രവർത്തിപ്പിക്കാനാവശ്യമായ ആർ.ഒ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി നിർത്തിവെച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര ഇടപെടൽ നടത്തി. തകരാറിലായ ആർ.ഒ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ഫിൽട്ടർ മെമ്പ്രൈൻ തകരാറിലായതോടെയാണ് ഡയാലിസിസ് താത്ക്കാലികമായി നിർത്തിവെയ്‌ക്കേണ്ട അവസ്ഥയുണ്ടായത്. ഇതോടെ വിഷയത്തിൽ ആരോഗ്യ മന്ത്രി ഇടപെടുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വതന്ത്രമായ ചെറിയ ആർ.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇപ്പോൾ ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് ചികിത്സ മുടങ്ങാതെ നൽകി വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read Also: കൂടുതൽ കരുതൽ വേണ്ടത് നെഗറ്റീവായതിന് ശേഷം; കോവിഡ് രോഗികളുടെ മരണത്തിന് കാരണം വ്യക്തമാക്കി ഐ.സി.എം.ആർ പഠനം

സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവരും, അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ.പി.യിലെത്തുന്ന രോഗികളുടെ ചികിത്സയുൾപ്പടെയായി 20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും ഇവിടെ പ്രവർത്തിപ്പിക്കുന്നത്. ഇതിനുപുറമേ 2 മെഷീനുകൾ കോവിഡ് രോഗികൾക്കായി പ്രത്യേകവും പ്രവർത്തിക്കുന്നു. ദിവസത്തിന്റെ മുഴുവൻ സമയവും മെഷീനുകൾ പ്രവർത്തിക്കുന്നതു കാരണം പുതിയ ആർ.ഒ. പ്ലാന്റ് പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി ഇതിനോടകം സ്വീകരിക്കുകയും പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓർഡർ നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Read Also: പാലക്കാട് ഭക്ഷണവും വെള്ളവുമില്ലാതെ എല്ലും തോലുമായി മുപ്പതിലധികം പോത്തുകൾ ; മിണ്ടാപ്രാണികളോട് എന്തിനീ ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button