Latest NewsNewsIndia

കോവിഡ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ ബിജെപി നേതാവിന് നേരെ ആക്രമണം

ബിജെപിയുടെ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. നടനും ബിജെപി നേതാവുമായ രുദ്രാണി ഘോഷിനെതിരെയാണ് ഏറ്റവുമൊടുവിലായി ആക്രമണം ഉണ്ടായിരിക്കുന്നത്. ഭവാനിപൂരില്‍ കോവിഡ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെയാണ് രുദ്രാണി ഘോഷിനെതിരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടത്.

Also Read: യാസ് ചുഴലിക്കാറ്റ്;നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ച യോഗത്തിൽ മമത പങ്കെടുത്തില്ല; പ്രധാനമന്ത്രി കാത്തിരുന്നത് അരമണിക്കൂർ

മുഖ്യമന്ത്രി മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ് ബിജെപി നേതാവിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. 300ഓളം കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചെന്നും ഇതിന് പിന്നാലെയാണ് തൃണമൂലിന്റെ ഗുണ്ടകള്‍ തന്നെ ആക്രമിച്ചതെന്നും രുദ്രാണി ഘോഷ് പറഞ്ഞു. വാര്‍ഡ് 71ലെ തൃണമൂല്‍ നേതാവായ ബബ്‌ലു സിംഗിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്ന വാഹനം ഇവര്‍ തടഞ്ഞെന്നും രുദ്രാണി ഘോഷ് ആരോപിച്ചു.

സംഭവത്തിന് പിന്നാലെ രുദ്രാണി ഘോഷ് കലിഘട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ നാണക്കേട് മറക്കാനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പാര്‍ട്ടിക്ക് എതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തൃണമൂല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button