ആറ്റിങ്ങൽ; മൂന്നുമുക്കിൽ ബീവറേജ് കോർപറേഷൻ ഗോഡൗണിൽ നിന്നു 155 കെയ്സ് വിദേശ മദ്യം കവർന്ന സംഭവത്തിൽ കവലയൂർ മൂങ്ങോട് കൂട്ടിക്കട കടയിൽ വീട്ടിൽ കിരൺ (22) നെ പോലീസ് റിമാൻഡ് ചെയ്തിരിക്കുന്നു. മൂങ്ങോട് സ്വദേശിയും കേസിലെ മൂന്നാം പ്രതിയുമായ സജിൻ വിജയനെ (37) പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇതോടെ അറസ്റ്റിൽ ആയിരിക്കുന്നവരുടെ എണ്ണം ആറായി ഉയർന്നു. 1.54 ലക്ഷം രൂപയും മദ്യം കടത്താനുപയോഗിച്ച നാല് കാറുകളും പോലീസ് പിടികൂടി.
മൂങ്ങോട് പൂവത്ത് വീട്ടിൽ അങ്കെ എന്ന് വിളിക്കുന്ന രജിത്ത് (47) , മൂങ്ങോട് സുമ വിലാസത്തിൽ മെബിൻ ആർതർ (23), ചിറയിൻകീഴ് ആനത്തലവട്ടം ജിബിൻ നിവാസിൽ ജിബിൻ (29), മൂങ്ങോട് എവർഗ്രീൻ ഹൗസിൽ നിഖിൽ (21) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സംഭവത്തിൽ നേരിട്ട് ബന്ധമുള്ള 5 പേർ കൂടി അറസ്റ്റിൽ ആകാനുണ്ട്. ഏപ്രിൽ 30, മേയ് 6, 9, 12, 14, 15, 17, 20 എന്നീ ദിവസങ്ങളിലായിരുന്നു കവർച്ച. സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇവർക്ക് പങ്കില്ലെന്നാണ് നിഗമനം.
Post Your Comments