Latest NewsKeralaNattuvarthaNews

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നടപടികളിൽ ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണം; ഹൈദരലി ശിഹാബ് തങ്ങൾ

ലക്ഷദ്വീപ് വിഷയത്തിൽ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നടപടികളിൽ ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അഡ്മിനിസ്ട്രേറ്ററുടെ പുതിയ നീക്കങ്ങൾ ദ്വീപ് നിവാസികളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതാണെന്നും ഇത് പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷദ്വീപ് വിഷയത്തിൽ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അജൻഡകൾക്കെതിരെ പ്രതികരിക്കുക, ലക്ഷദ്വീപിനെ സംരക്ഷിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. പി.വി.അബ്ദുൽ വഹാബ് എംപി, നിയുക്ത എം.പി എം.പി.അബ്ദുസ്സമദ് സമദാനി, തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button