വാഷിംഗ്ടൺ: കോവിഡ് പ്രതിരോധ വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയുമായി കൈകോർക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ കോൺഗ്രസ് പ്രതിനിധി ബ്രാഡ് ഷെർമാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യം ചർച്ച ചെയ്തു. വാക്‌സിൻ നിർമ്മാണത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചുള്ള സാധ്യതകളെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തത്. ഇന്ത്യാ-പസഫിക് മേഖലയിലെ സുരക്ഷാ വിഷയങ്ങളെ കുറിച്ചും ചർച്ച നടത്തി.
Read Also: സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ? തീരുമാനം രോഗവ്യാപന തോത് പരിഗണിച്ച്
കോവിഡ് പ്രതിരോധത്തിനായുള്ള അവശ്യവസ്തുക്കളുടെ നീക്കം, അമേരിക്കയിൽ നിന്നുള്ള വാക്സിൻ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനം, വാക്സിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോഗ്യവകുപ്പുകളുടെ റിപ്പോർട്ടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജയശങ്കർ അമേരിക്ക സന്ദർശനത്തിനെത്തിയത്. അഞ്ചു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
അമേരിക്കയുടെ പ്രതിരോധ വകുപ്പുമായും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുമായും ജയശങ്കർ ചർച്ചകൾ നടത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്.
Post Your Comments