KeralaLatest NewsNews

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ? തീരുമാനം രോഗവ്യാപന തോത് പരിഗണിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തു. ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ചില ഇളവുകൾ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ‘ആന്ത്രോപ്പോളജിസ്റ്റായി കവി അയ്യപ്പൻ’; ഹയർസെക്കണ്ടറി വിഭാ​ഗം പുസ്തകത്തിൽ ഗുരുതര പിഴവ്; വിവാദം

മെയ് 30 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവ്വീസുകൾ മാത്രമാണ് പ്രവർത്തിക്കാനനുമതി. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

Read Also: പെരുമ്പാവൂരിൽനിന്നു ബംഗാളിൽ തൊഴിലാളികളെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയ 400 ബസുകൾ കുടുങ്ങി; ഒരു ഡ്രൈവർ മരിച്ചു

ലോക്ക് ഡൗൺ ഗുണം ചെയ്തു എന്നാണ് സർക്കാർ വിലയിരുത്തൽ. ലോക്ക് ഡൗൺ സമയത്ത് കോവിഡ് വ്യാപനത്തിൽ കുറവു വരുന്നതായും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button