ബിഗ് ബോസ് സീസൺ 3 യുടെ വിന്നർ ആരായിരിക്കും? ആ ചോദ്യത്തിലേക്കുള്ള ഉത്തരത്തിനു ഇനി ദിവസങ്ങൾ മാത്രം. കൊവിഡ് കാരണം, ഷോ അവസാനിച്ചെങ്കിലും അവസാനമെത്തിയ 8 മത്സരാർത്ഥികളെ വെച്ച് ഫൈനൽ വോട്ടിംഗിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് ടീം. ഷോയിലെ മത്സരാർത്ഥികളിലൊരാളായ നടൻ മണിക്കുട്ടന് വോട്ട് അഭ്യർത്ഥിച്ച് സുഹൃത്തുക്കളായ ഉണ്ണി മുകുന്ദനും രജിത് മേനോനും.
Also Read:ദ്വീപിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ കളക്ടർക്കെതിരെ കരിങ്കൊടി ഉയർത്തി ഡിവൈഎഫ്ഐ
അടുത്ത സുഹൃത്തും നല്ലൊരു വ്യക്തിയുമായ മണിക്കുട്ടന് ഏവരും വോട്ട് ചെയ്യണമെന്നാണ് ഉണ്ണി മുകുന്ദനും രജിത് മേനോനും തന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നത്. കൊവിഡിനെ തുടർന്നാണ് ഷോ നിർത്തിവെച്ചത്. 100 ദിവസത്തിലേക്ക് അവസാനിക്കാൻ 6 ദിവസം മാത്രം ബാക്കിയായതിനാലാണ് ഹൗസിൽ ബാക്കി വന്ന മത്സരാർത്ഥികളെ വെച്ച് വോട്ടിംഗ് നടത്താൻ ടീം തീരുമാനിച്ചത്.
മണിക്കുട്ടന് പുറമേ ടിമ്പൽ ഭാൽ. ഋതു മന്ത്ര, ഫിറോസ് ഖാൻ, നോബി, റംസാൻ, സായി വിഷ്ണു തുടങ്ങിയവരും അവസാന മത്സരത്തിനു മുന്നിലുണ്ട്. മത്സരാർത്ഥികളെല്ലാം ആരാധകരോട് വോട്ടഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഏറെ സസ്പെൻസുകൾ നിറഞ്ഞ സീസണിനൊടുവിൽ ആരാണ് വിന്നറാവുക എന്ന ആകാംഷയിലാണ് ആരാധകർ.
Post Your Comments