Latest NewsKeralaNews

സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഫിഷറീസ് വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം. 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ജൂൺ ഒൻപത് അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Read Also: കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ച് കെ സുരേന്ദ്രൻ; ഭക്ഷണപ്പൊതി തയ്യാറാക്കാൻ സഹായം; വൈറലായി ചിത്രങ്ങൾ

ജൂൺ 9 ന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടോയെന്ന കാര്യം ഉറപ്പിക്കേണ്ട ചുമതല മറൈൻ എൻഫോഴ്സ്മെന്റിനും കോസ്റ്റൽ പോലീസിനുമായിരിക്കും. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളായിരിക്കും സ്വീകരിക്കുക.

ട്രോളിംഗ് നിരോധിച്ചിരിക്കുന്ന സമയത്ത് ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമായിരിക്കും അനുവദിക്കുക. ഹാർബറുകളിലും, ലാൻിംഗ് സെന്ററുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നും കടൽ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് ഐഡി കാർഡ്, ആധാർ കാർഡ് , ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി.

Read Also: ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല, എന്നാൽ ഈ പ്രതികരണത്തോട് യോജിക്കാൻ കഴിയില്ല; കെ ആർ മീര

shortlink

Related Articles

Post Your Comments

Related Articles


Back to top button