
ശ്രീലങ്കൻ സൂപ്പർ താരം ഷിരൻ ഫെർണാണ്ടോ കോവിഡ് നെഗറ്റീവായി. താരത്തിന്റെ മൂന്നാം റൗണ്ട് കോവിഡ് ടെസ്റ്റിലാണ് നെഗറ്റീവായത്. ശ്രീലങ്കയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പുള്ള പരിശോധനയിലാണ് ഫെർണാണ്ടോയും ഇസ്രു ഉഡാനയും ചാമിന്ദ വാസും കോവിഡ് പോസിറ്റീവായത്. എന്നാൽ വാസും ഉഡാനയും രണ്ടാം റൗണ്ടിൽ നെഗറ്റീവായെങ്കിലും ഫെർണാണ്ടോയുടെ ഫലത്തിൽ മാറ്റമുണ്ടായിരുന്നില്ല.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ബംഗ്ലാദേശ് പരമ്പര നേടിയിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ഫെർണാണ്ടോ ഇതുവരെ പരിശീലനത്തിനിറങ്ങിയിട്ടില്ല. അതേസമയം വളരെ നിരാശ തോന്നുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ കുശൽ പെരേര മത്സരം ശേഷം വ്യക്തമാക്കി.
രണ്ടു മത്സരങ്ങളിലും മധ്യ നിര ടീമിന് തിരിച്ചടിയായി എന്ന് കരുതുന്നുവെന്നും ഇതിനെക്കുറിച്ച് വളരെ സീരിയസായി ചർച്ച ടീം നടത്തേണ്ടതുണ്ടെന്നും പെരേര പറഞ്ഞു. തങ്ങളുടെ കഴിവുകളിൽ ടീം വിശ്വസിച്ച് ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുവാൻ ലങ്കൻ താരങ്ങൾ മുന്നോട്ട് വരണമെന്നും കുശൽ പെരേര പറഞ്ഞു.
Post Your Comments