ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 103 റൺസിന് വിജയിച്ച കടുവകൾ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് മുന്നിലെത്തി. ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മുൻ നായകൻ മുഷ്‌ഫികുർ റഹീമിന്റെ സെഞ്ച്വറി മികവിൽ 48.1 ഓവറിൽ 246ന് എല്ലാവരും പുറത്തായി.
മൂന്ന് വട്ടം മഴ കളി തടസപ്പെടുത്തിയപ്പോൾ 40 ഓവറിൽ 245 റൺസായി ലക്ഷ്യം പുനർനിർണയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനാണ് സാധിച്ചത്. ബംഗ്ലാദേശ് ആദ്യമായാണ് ലങ്കക്കെതിരെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ പരമ്പര സ്വന്തമാക്കിയത്.
പരമ്പര നേട്ടത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ബംഗ്ലാദേശ് ഐസിസി വേൾഡ്കപ്പ് സൂപ്പർലീഗ് പോയിന്റ് പട്ടികയിലും ഒന്നാമതെത്തി. ഇംഗ്ലണ്ട്, പാകിസ്താൻ, ഓസ്ട്രേലിയ എന്നീ ടീമുകൾക്ക് 40 പോയിന്റു മാത്രമാണുള്ളത്.
Post Your Comments