NattuvarthaLatest NewsKeralaNews

കെ.കെ. രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

അക്രമരാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് ടി.പിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെ.കെ. രമ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: ആർ.എം.പി പാർട്ടി നേതാവും വടകര എം.എല്‍.എ യുമായ കെ.കെ രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് വ്യക്തമാക്കി. ആര്‍.എം.പി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു യു.ഡി എഫ് ഘടക കക്ഷി നേതാവായ കെ.കെ രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

അതേസമയം, ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, എല്ലാ അംഗങ്ങളും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും സ്പീക്കർ പറഞ്ഞു.

എന്നാൽ, അക്രമരാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് ടി.പിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെ.കെ. രമ വ്യക്തമാക്കിയിരുന്നു. പ്രോ ടൈം സ്പീക്കര്‍ അഡ്വ. പി.ടി.എ. റഹീമിന് മുൻപിലാണ് കെ.കെ. രമ സത്യപ്രതിജ്ഞ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button