KeralaLatest NewsNews

ലക്ഷദ്വീപ് ജനത നമ്മുടെ സഹോദരങ്ങള്‍, കേരളത്തിലെ എല്ലാവര്‍ക്കും ഒരേ വികാരം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ലക്ഷ്വദ്വീപ് നിവാസികളുടെ കാര്യത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും കടുത്ത വികാരം തന്നെയാണ് ഉള്ളത് . ലക്ഷദ്വീപ് ജനത നമ്മുടെ സഹോദരങ്ങളാണെന്നും’ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലക്ഷദ്വീപ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷദ്വീപില്‍ സംയുക്ത നിലപാട് വേണമെന്ന നിലപാട് വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുമായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ലക്ഷദ്വീപില്‍ സംയുക്ത നിലപാട് വേണമെന്ന നിലപാട് വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിലപാട് എന്താണെന്നുമായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതേസമയം, ദ്വീപിലെ പ്രശ്‌നങ്ങളില്‍ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യപൂര്‍വമായ നടപടിയായിരിക്കുമെന്നും അതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button