ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി അമേരിക്കന്‍ ഫാര്‍മ കമ്പനിയായ ഫൈസര്‍. ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായ ബി.1.617 എന്ന വൈറസ് വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍ വാക്സിന് കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. ഇത് കുട്ടികള്‍ക്കും നല്‍കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Also Read: കൊറോണ ദുരിതാശ്വാസ ഫണ്ടായി എല്ലാ കാർഡ് ഉടമകൾക്കും 3,000 രൂപവീതം നൽകി പുതുച്ചേരി എൻഡിഎ സർക്കാർ
അടുത്തിടെ നടത്തിയ പരീക്ഷണങ്ങളില്‍ 12 വയസിന് മുകളിലുള്ളവരില്‍ വാക്സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മാസം വരെ വാക്സിന് സൂക്ഷിക്കാനാകും. ജൂലൈ മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവില്‍ 5 കോടി ഡോസ് വാക്സിന് പുറത്തിറക്കാനാകുമെന്നും ഫൈസര്‍ അറിയിച്ചു.
ഇന്ത്യക്കാരിലും ബ്രിട്ടീഷ് ഇന്ത്യക്കാരിലും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) നടത്തിയ പഠനത്തിലാണ് ബി.1.617 എന്ന മാരകമായ വൈറസ് വകഭേദത്തെ ഫൈസര്‍ വാക്സിന് പ്രതിരോധിക്കാനാകുമെന്ന് കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫൈസര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഫൈസറിന് ബി.1.617 വകഭേദത്തിനെതിരെ 87.9 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് ഈ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments