തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ബിജെപി പ്രവർത്തകർ നടത്തുന്ന കമ്യൂണിറ്റി കിച്ചണുകളിൽ സന്ദർശനം നടത്തി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് രോഗികൾക്കും ബന്ധുക്കൾക്കും ഭക്ഷണം എത്തിക്കാൻ നടത്തുന്ന കമ്യൂണിറ്റി കിച്ചനുകൾ സന്ദർശിക്കാനാണ് കെ സുരേന്ദ്രൻ എത്തിയത്.
നെയ്യാറ്റിൻകര, കോവളം, ബാലരാമപുരം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകളാണ് അദ്ദേഹം സന്ദർശിച്ചത്. കിച്ചണുകളിലെത്തിയ അദ്ദേഹം അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭക്ഷണപ്പൊതി തയ്യാറാക്കാനും അവ വിതരണം ചെയ്യാനും പ്രവർത്തകരെ സഹായിക്കുകയും ചെയ്തു.ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ചെങ്കൽ രാജശേഖരൻ നായർ, നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ആർ രാജേഷ്, കോവളം മണ്ഡലം പ്രസിഡന്റ് രാജ് മോഹൻ തുടങ്ങിയവർ കെ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
അദ്ദേഹം ഭക്ഷണപ്പൊതി തയ്യാറാക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. കെ സുരേന്ദ്രന്റെ സന്ദർശനവും അദ്ദേഹം ഭക്ഷണപ്പൊതി തയ്യാറാക്കാൻ കൂടെ കൂടിയതുമെല്ലാം ബിജെപി പ്രവർത്തകർക്ക് വലിയ ഊർജം പകർന്നിരിക്കുകയാണ്. നെയ്യാറ്റിൻകരയിൽ ബിജെപിയുടെ സൗജന്യ ആംബുലൻസ് സർവ്വീസും സൗജന്യ മരുന്ന് വിതരണവും അദ്ദേഹം വിലയിരുത്തി.
Post Your Comments