
തിരുവനന്തുപുരം: ലക്ഷദ്വീപ് അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്‌ട്രേറ്ററാണെന്നാണ് മുരളീധരന്റെ ഭാഷ്യം. ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നത്. ലക്ഷദ്വീപിലെ കാര്യങ്ങൾ കൈവിട്ടുപോയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also Read:കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ അമിത് ഷായുടെ ഒരു പ്രഖ്യാപനം കാരണമായി: ചെന്നിത്തല
ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ കേരളത്തിൽ ഭരണപക്ഷ, പ്രതിപക്ഷ നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. സാംസ്കാരിക, സിനിമാ മേഖലയിൽ ഉള്ളവരും ലക്ഷദ്വീപിനു പിന്തുണയുമായി വന്നു. ലക്ഷദ്വീപില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഇന്ന് സര്‍വ്വ കക്ഷി യോഗം ചേരുന്നുമുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.
ഇതിനിടെ ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകൾ ലക്ഷദ്വീപിൽ അടച്ചു പൂട്ടിയെന്ന റിപ്പോർട്ടും പുറത്തുവന്നു. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments