Latest NewsNewsIndia

ഐ ടി നിയമം 2021 : സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി : സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസടുക്കാൻ സർക്കാർ നിയമോപദേശം തേടിയതായി വിവരം. സ്വകാര്യതാ ലംഘനം ഉയർത്തിക്കാട്ടി വാട്ട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി നല്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമൂഹ മാധ്യമ കമ്പനികൾക്കെതിരായ കേന്ദ്ര സർക്കാർ നടപടികളിൽ ഇനി കോടതിയുടെ നിലപാട് നിർണായകമാകും.

Read Also : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

അതേ സമയം പുതിയ ഉത്തരവ് അനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള കമ്പനികൾ ഒന്നും ഇതുവരെയും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്നാണ് വിവരം.

ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.പുതിയ ഐ ടി നിയമപ്രകാരം ഇന്ന് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിലും കമ്പനികൾക്കും ഉത്തരവാദിത്വം ഉണ്ടാകും. ഫെബ്രുവരിയില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ രാജ്യത്തെ ഒരു സാമൂഹിക മാധ്യമ കമ്പനി മാത്രമേ പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളൂവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button